വലിയൊരു
കുതിപ്പിനുശേഷം കിതപ്പിലായിരുന്ന റബ്‌കോ വീണ്‌ടും വളര്‍ച്ചാപാതയിലേക്ക്
തിരിച്ചെത്തുന്നു. 2014 ന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ 60 ലക്ഷത്തിലധികം രൂപയുടെ
പ്രവര്‍ത്തന ലാഭമുണ്‌ടാക്കാന്‍ റബ്‌കോയ്‌ക്ക് സാധിച്ചു. കഴിഞ്ഞവര്‍ഷവും നേരിയ
പ്രവര്‍ത്തനലാഭമുണ്‌ടായിട്ടുണ്‌ട്.
1997ല്‍ സിംഗിള്‍ യൂണിറ്റില്‍ നിന്നും തുടക്കം കുറിച്ച ഈ സഹകരണ പ്രസ്ഥാനം പ്രതിവര്‍ഷം 280 കോടി രൂപയുടെ ടേണ്‍ഓവറുള്ള പ്രസ്ഥാനമായി വളര്‍ന്നു. പാദരക്ഷ നിര്‍മാണത്തില്‍ നിന്നു ഫര്‍ണീച്ചറിലേക്കും മാട്രസില്‍ നിന്ന് വെര്‍ജിന്‍ കോക്കനട്ട് ഓയിലിലേക്കും ചുവടുവയ്‌ക്കുന്നതിന് റബ്‌കോയ്‌ക്ക് ഒരു വ്യാഴവട്ടംപോലും വേണ്‌ടിവന്നില്ല. ഫുട്‌വേര്‍, റബറൈസ്‌ഡ് കയര്‍ മാട്രസ്, പില്ലോസ്, ഫര്‍ണിച്ചര്‍ പാനല്‍ബോര്‍ഡ്, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ലഷ് ആയുര്‍വേദ ഉത്‌പന്നങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍ ഇന്ന് റബ്‌കോയില്‍ നിന്നും പുറത്തിറങ്ങുന്നു.

ലോകത്തെ അത്യന്താധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റബ്‌കോ നിര്‍മിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക് ലോകവിപണിയില്‍ വലിയ സ്വീകാര്യതയാണ്. റബ്‌കോയുടെ 9 യൂണിറ്റുകളിലായി നിര്‍മിക്കുന്ന ഉത്‌പന്നങ്ങള്‍ ഇംഗ്ലണ്‌ട്, ഗ്രീസ്, ഹംഗറി, സ്ലോവാക്യ, ഗള്‍ഫ് തുടങ്ങി അന്‍പതോളം രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നു.
ഉത്‌പന്നങ്ങളിലെ വൈവിധ്യം
വൈവിധ്യമാര്‍ന്ന മേഖലകളിലാണ് റബ്‌കോ കരുത്തുതെളിയിച്ചിട്ടുള്ളത്.
റബ്‌കോ നിര്‍മിക്കുന്ന ഫര്‍ണിച്ചറുകള്‍ക്ക് ആഗോള വിപണികളില്‍ വലിയ
ഡിമാന്‍ഡുണ്‌ട്. തേക്ക്, ഈട്ടി തുടങ്ങിയ പരമ്പരാഗത തടികള്‍കൊണ്‌ട്
നിര്‍മിക്കുന്ന ഫര്‍ണീച്ചറുകളേക്കാള്‍ മികച്ച ഗുണനിലവാരം ഈ ഫര്‍ണീച്ചറുകളും
പാനലുകളും നിലനിര്‍ത്തുന്നതായി റബ്‌കോ അവകാശപ്പെടുന്നു. റബര്‍ തടികള്‍
സംസ്‌കരിച്ച് പരിസ്ഥിതി സൗഹൃദമായ ഫര്‍ണീച്ചറുകളും പാനലുകളും നിര്‍മിക്കുന്ന റബ്‌കോ
ഹുവാട്ട്‌സ് വുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഗുണമേന്മയുടെ മുഖമുദ്രയായി
മാറിയിട്ടുണ്‌ട്. തലശേരിക്കടുത്ത് ചോന്നാടത്ത് പ്രവര്‍ത്തിച്ചുവരുന്ന ഈ
ഫാക്ടറിയില്‍ പ്രതിദിനം 40,000 മെട്രിക് ടണ്‍ റബര്‍തടി സംസ്‌കരിച്ചെടുക്കാന്‍
ശേഷിയുണ്‌ട്.
വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉത്‌പാദനത്തിലും റബ്‌കോ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്‌ട്. റബകോയുടെ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യു.എസ്, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കു കയറ്റുമതിചെയ്യുന്നു. ആയുര്‍വേദ ഉത്‌പാദനരംഗത്തും റബ്‌കോ ചുവടുവച്ചുകഴിഞ്ഞു. ലഷ് എന്ന പേരില്‍ ബേബി ഓയില്‍, ഹെയര്‍ ഓയില്‍, മസാജ് ഓയില്‍ തുടങ്ങിയവയും റബ്‌കോ വിപണിയിലവതരിപ്പിച്ചിട്ടുണ്‌ട്. രാജ്യ-രാജ്യാന്തര വിപണിയില്‍ ചുരങ്ങിയ കാലംകൊണ്‌ട് റബ്‌കോ എന്നത് ഗുണമേന്മയുടെ പര്യായമായി മാറി.
റബ്‌കോ തുടക്കം കുറിച്ച പാദരക്ഷാ നിര്‍മാണ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് കമ്പനി ഇപ്പോള്‍ ശ്രദ്ധിക്കുന്നു. ഹവായ് ചെരുപ്പിനൊപ്പം പി.യു, സ്റ്റെക്ക് ഓണ്‍ തുടങ്ങിയവയും ഇപ്പോള്‍ വിപണിയിലിറക്കിയിട്ടുണ്‌ട്. സ്‌കൂള്‍ ഷൂസ് നിര്‍മാണരംഗത്തുകൂടി നിലയുറപ്പിച്ചുകൊണ്‌ട് പാദരക്ഷാ വ്യവസായ രംഗത്ത് സജീവ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമം നടക്കുന്നു.

റബര്‍ അധിഷ്‌ഠിത ഉത്‌പന്നങ്ങള്‍
ലോക
ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന റബറൈസ്‌ഡ് കയര്‍ മെത്തകള്‍ വിപണിയിലിറക്കിയതോടെ
കിടക്ക നിര്‍മാണ മേഖലയില്‍ ഈ സഹകരണ സ്ഥാപനത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.
ഏതു കാലാവസ്ഥയ്‌ക്കും ഇണങ്ങുന്ന ഈ മെത്തകള്‍ക്ക് ഇന്ന് വലിയ ഡിമാന്‍ഡുണ്‌ട്.
രാജ്യത്തെ പ്രമുഖ ടയര്‍ നിര്‍മാതാക്കള്‍ക്ക് ആവശ്യമായ റബര്‍ കോമ്പൗണ്‌ടുകള്‍
കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ ഉത്‌പാദിപ്പിക്കുന്നു. പ്രതിദിനം
100 ടണ്‍ ഉത്‌പാദന ശേഷി ഇവിടെയുണ്‌ട്. റബ്‌കോയുടെ ട്രഡ് റബര്‍ യൂണിറ്റിന്
പ്രതിദിനം 12 ടണ്‍ സ്ഥാപിതശേഷിയുണ്‌ട്. അമേരിക്ക, മിഡില്‍ ഈസ്റ്റ്
രാജ്യങ്ങളിലേക്ക് ഇപ്പോള്‍ കയറ്റുമതിചെയ്യുന്നു.
പുതിയ ചുവടുവയ്‌പുകള്‍
ട്രെഡ് റബര്‍ സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലിറക്കാനും
ടയര്‍ നിര്‍മാണ രംഗത്തേക്ക് കടക്കാനും കമ്പനി ആഗ്രഹിക്കുന്നു. റബ്‌കോ
ഉത്‌പന്നങ്ങള്‍ക്ക് വിപണി കണെ്‌ടത്താനായി റബ്‌കോ സെയില്‍സ് ഇന്റര്‍നാഷണല്‍
പ്രൈവറ്റ് ലിമിറ്റഡിന് രൂപം കൊടുത്തിട്ടുണ്‌ട്. ഉത്‌പന്നങ്ങള്‍ ഓണ്‍ലൈനായി
വില്‍ക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്‌ട്. ചെറുകിട
റബര്‍ കര്‍ഷകരില്‍ നിന്നും റബര്‍ കര്‍ഷക സംഘങ്ങളില്‍ നിന്നും നേരിട്ട് റബര്‍ പാല്‍
സംഭരിക്കുന്നതിന് റൂഫാസ് പ്രോജക്ട് വഴി ശ്രമം നടക്കുന്നു. ഇത് റബര്‍പാലായും
സിനെക്‌സായും വിപണനം നടത്തുന്നു.
പ്രതിസന്ധികളെ അതിജീവിച്ച്
സഹകരണമേഖലയില്‍ പ്രവര്‍ത്തനികവിന്റെയും ഗുണമേന്മയുടെയും
ഇതിഹാസമായ റബ്‌കോയ്‌ക്ക് ഇടയ്‌ക്ക് കാലിടറി. കര്‍ഷകരില്‍ നിന്ന് കൂടിയ
വിലയ്‌ക്ക് റബര്‍ സംഭരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ തുകയടക്കമുള്ള
സംഖ്യ തിരിച്ചുനല്‍കുന്നതില്‍ വരുത്തിയ കാലതാമസമാണ് റബ്‌കോയ്‌ക്ക് വിനയായി
മാറിയത്. തുക സര്‍ക്കാര്‍ തിരിച്ചുനല്‍കുമ്പോഴേക്കും റബ്‌കോ വലിയ കടക്കെണിയില്‍
അകപ്പെട്ടിരുന്നു.
കടംകയറിയപ്പോള്‍ പുതിയ പ്രോജക്ടുകള്‍ക്കായി നീക്കിവച്ചിരുന്ന തുക വകമാറി ചെലവഴിച്ചതും റബ്‌കോയുടെ കുതിപ്പിന് വിഘാതമായി. റബ്‌കോയുടെ സ്ഥാപനങ്ങളെല്ലാം ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും പഴയ ബാധ്യത നിലനില്‍ക്കുന്നതാണ് ഈ സഹകരണ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയത്. ചെലവുകള്‍ ചുരുക്കിയും ഉത്‌പാദനക്ഷമത വര്‍ധിപ്പിച്ചും ഡിമാന്‍ഡിനുസരിച്ച് ഉത്‌പന്നങ്ങള്‍ വിപണിയിലിറക്കിക്കൊണ്‌ട് പ്രതിസന്ധി മറികടക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്‌ട്. പഴയ കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് സാവകാശംകൂടി അനുവദിച്ചാല്‍ ലോകത്തിനുതന്നെ മാതൃകയായ ഈ സഹകരണ സ്ഥാപനത്തിന് പുതിയ ചക്രവാളങ്ങള്‍ കീഴടക്കാന്‍ കഴിയും. വെബ്‌സൈറ്റ്

റബ്‌കോയുടെ പിറവി
വിലയിടിവു മൂലം
നട്ടംതിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് താങ്ങാവുന്നതിനും റബര്‍ അധിഷ്‌ഠിത
വ്യവസായങ്ങള്‍ ശക്തിപ്പെടുത്തി കേരളത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക്
കരുത്തുപകരുന്നതിനുമാണ് കേരള സ്റ്റേറ്റ് റബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്
(റബ്‌കോ) 1997 ല്‍ ആരംഭിച്ചത്. രാജ്യത്തെ സഹകരണ മേഖലയുടെ കുലപതിയായിരുന്ന
അന്തരിച്ച ഇ. നാരായണന്റെ നേതൃത്വത്തിലാണ് റബ്‌കോയുടെ തുടക്കം. ജേക്കബ് ഡി.
മാത്യുവായിരുന്നു മാനേജിംഗ് ഡയറക്ടര്‍. ഇ. നാരായണന്റെ നിര്യാണത്തെ തുടര്‍ന്ന്
വി.എന്‍. വാസവന്‍ ചെയര്‍മാനായി ചുമതലയേറ്റു.
കരുത്തനായ സാരഥി
സര്‍ക്കാര്‍ ജോലിവിട്ട് പ്രതിസന്ധി നിറഞ്ഞ സഹകരണ സ്ഥാപനത്തിന്റെ
അമരത്തേക്ക് ധൈര്യപൂര്‍വം കടന്നുവന്ന പി.വി. ഹരിദാസന്റെ നിശ്ചയദാര്‍ഢ്യമാണ്
റബ്‌കോയുടെ ഇപ്പോഴത്തെ വിജയ കുതിപ്പിനു പിന്നില്‍. ഈ സ്ഥാപനത്തിന്റെ
ചുമതലയേറ്റെടുത്തിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം
വര്‍ധിച്ചിരിക്കുന്നു. രാജ്യത്തെ മറ്റു പല പ്രധാന സ്ഥാപനങ്ങളിലും ജോലിചെയ്‌ത്
പരിചയമുള്ള ഹരിദാസ് റബ്‌കോ മാനേജിംഗ് ഡയറക്ടര്‍ പദവി ഒരു വെല്ലുവിളിയായി
ഏറ്റെടുത്തിരിക്കുകയാണ്. രണ്‌ടുകൊല്ലത്തിലധികം റബ്‌കോയില്‍ ജനറല്‍ മാനേജര്‍
(ഫൈനാന്‍സ്) എന്ന നിലയില്‍ ജോലിചെയ്‌ത പരിചയമാണ് മുതല്‍ക്കൂട്ടായത്.
ഏതു പ്രതിസന്ധിയും നിശ്ചയദാര്‍ഢ്യത്തോടെ മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ന് റബ്‌കോ. ചെയര്‍മാന്‍ അടക്കമുള്ളവരുടെ കലവറയില്ലാത്ത പിന്തുണയും ജീവനക്കാരുടെ സഹകരണവും ലഭിക്കുന്നു എന്നത് ആത്മവിശ്വാസം പകരുന്നുവെന്ന് മാനേജിംഗ് ഡയറക്‌ടര്‍ പി.വി ഹരിദാസ് പറഞ്ഞു.

റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ റബ്‌കോയ്‌ക്ക് പദ്ധതിയുണ്‌ട്
റബ്‌കോയുടെ നിലവിലുള്ള യൂണിറ്റുകളും മനുഷ്യവിഭവശേഷിയും
പരമാവധി പ്രയോജനപ്പെടുത്തി പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടു പോകുമെന്ന്
ചെയര്‍മാന്‍ വി എന്‍ വാസവന്‍ പറഞ്ഞു. ടൂവീലര്‍-ത്രീവീലര്‍ ടയറുകള്‍ നിര്‍മിക്കുന്ന
റബ്‌കോ ടയേഴ്‌സ് ഉടനെ തന്നെ പ്രവര്‍ത്തനം തുടങ്ങും. റബ്‌കോ മാട്രസിന് ഹംഗറിയില്‍
നിന്നും നല്ല ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്‌ട്. പാദരക്ഷ നിര്‍മാണ മേഖലയില്‍
വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍ വിപണിയില്‍ ഇറക്കും.
കേരളത്തിലെ റബര്‍ മേഖലയെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ നയങ്ങളില്‍ കാതലായ മാറ്റം വരണം. ഇറക്കുമതി പ്രോല്‍സാഹിപ്പിക്കുന്ന നയം തിരുത്തണം. ഗവണ്‍മെന്റ് റബ്ബര്‍ സംഭരണം ആരംഭിച്ചാല്‍ മാത്രം പോരാ കയറ്റുമതി ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കണം. സംഭരണ ഏജന്‍സികള്‍ക്ക് ആവശ്യമായ ഫണ്‌ട്, ഗോഡൗണ്‍, പരിശീലനം നേടിയ ഗ്രേഡര്‍മാര്‍ തുടങ്ങിയവ വേണം. സബ്‌സിഡിക്കുള്ള തുകയും അനുവദിക്കണം. റബ്‌കോ മാര്‍ക്കറ്റ് വിലയില്‍ കൂടിയ തുകയ്‌ക്ക് 28000 ടണ്‍ റബര്‍ സംഭരിച്ച് കയറ്റുമതി ചെയ്‌തിരുന്നു. ഇത് അക്കാലത്ത് മാര്‍ക്കറ്റില്‍ വലിയ ചലനം ഉണ്‌ടാക്കിയിരുന്നു.
എന്നാല്‍ ഈ ഇനത്തില്‍ ഇന്നും 28 കോടി രൂപയോളം റബ്‌കോക്ക് ലഭിക്കാനുണ്‌ട്. റബ്‌കോയെ പ്രതിസന്ധിയില്‍ ആക്കിയ പ്രധാന ഘടകവും ഇതായിരുന്നു. റബര്‍ സംഭരണത്തിനുള്ള എല്ലാ സംവിധാനവും ഇന്നും റബ്‌കോയ്‌ക്കുണ്‌ട്. ആവശ്യമായ ഫണ്‌ട് അനുവദിച്ചാല്‍ മാര്‍ക്കറ്റില്‍ ശക്തമായി ഇടപ്പെടാന്‍ റബ്‌ക്കോയ്‌ക്ക് കഴിയും. റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ പര്‍ച്ചേസ് ടാക്‌സില്‍ ഇളവു അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:
Post a Comment