Pages

Wednesday 24 December 2014

സേവിംഗ്‌സ്‌ അക്കൗണ്‌ട്‌ എന്ന കാശുപെട്ടി

ജോയി ഫിലിപ്പ്‌

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാങ്കിംഗ്‌ ഇടപാടുകള്‍ നടത്തുന്നതിനും ബാങ്കിംഗ്‌ സേവനങ്ങള്‍ സ്വീകരിക്കുന്നതിനുമുളള ആദ്യത്തെ ചുവടുവയ്‌പാണ്‌ ഏതെങ്കിലും ബാങ്കില്‍ അക്കൗണ്‌ട്‌ ഉണ്‌ടായിരിക്കുക എന്നത്‌. ഇടപാടുകളുടെ അടിസ്ഥാനത്തില്‍ നിരവധി വ്യത്യസ്‌തമായ അക്കൗണ്‌ടുകള്‍ ബാങ്കുകള്‍ ലഭ്യമാക്കിയിട്ടുണ്‌ട്‌. പലപ്പോഴും ബാങ്കുകളില്‍ പോകുകയും ഇടപാടുകള്‍ നടത്തുകയുമൊക്കെ ചെയ്‌തിട്ടുണെ്‌ടങ്കിലും അക്കൗണ്‌ടുകള്‍കൊണ്‌ടുള്ള പ്രയോജനങ്ങളെക്കുറിച്ചും മറ്റും ഒരിക്കലും ചിന്തിച്ചിട്ടുണ്‌ടാവില്ല. പലതരം അക്കൗണ്‌ടുകള്‍ ലഭ്യമാണെന്ന കാര്യവും അറിവുണ്‌ടായിരിക്കുകയില്ല.

റബ്‌കോ വീണ്‌ടും വളര്‍ച്ചയിലേക്ക്‌

വലിയൊരു കുതിപ്പിനുശേഷം കിതപ്പിലായിരുന്ന റബ്‌കോ വീണ്‌ടും വളര്‍ച്ചാപാതയിലേക്ക്‌ തിരിച്ചെത്തുന്നു. 2014 ന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ 60 ലക്ഷത്തിലധികം രൂപയുടെ പ്രവര്‍ത്തന ലാഭമുണ്‌ടാക്കാന്‍ റബ്‌കോയ്‌ക്ക്‌ സാധിച്ചു. കഴിഞ്ഞവര്‍ഷവും നേരിയ പ്രവര്‍ത്തനലാഭമുണ്‌ടായിട്ടുണ്‌ട്‌.

1997ല്‍ സിംഗിള്‍ യൂണിറ്റില്‍ നിന്നും തുടക്കം കുറിച്ച ഈ സഹകരണ പ്രസ്ഥാനം പ്രതിവര്‍ഷം 280 കോടി രൂപയുടെ ടേണ്‍ഓവറുള്ള പ്രസ്ഥാനമായി വളര്‍ന്നു. പാദരക്ഷ നിര്‍മാണത്തില്‍ നിന്നു ഫര്‍ണീച്ചറിലേക്കും മാട്രസില്‍ നിന്ന്‌ വെര്‍ജിന്‍ കോക്കനട്ട്‌ ഓയിലിലേക്കും ചുവടുവയ്‌ക്കുന്നതിന്‌ റബ്‌കോയ്‌ക്ക്‌ ഒരു വ്യാഴവട്ടംപോലും വേണ്‌ടിവന്നില്ല. ഫുട്‌വേര്‍, റബറൈസ്‌ഡ്‌ കയര്‍ മാട്രസ്‌, പില്ലോസ്‌, ഫര്‍ണിച്ചര്‍ പാനല്‍ബോര്‍ഡ്‌, വെര്‍ജിന്‍ കോക്കനട്ട്‌ ഓയില്‍, ലഷ്‌ ആയുര്‍വേദ ഉത്‌പന്നങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍ ഇന്ന്‌ റബ്‌കോയില്‍ നിന്നും പുറത്തിറങ്ങുന്നു.